2012, ജൂലൈ 17, ചൊവ്വാഴ്ച

പശ്ചിമഘട്ടം ലോകപൈത്രുകത്തിന്റെ ഭാഗമാക്കിയ UN റിപ്പോര്‍ട്ടും അതിന്റ സംരക്ഷണം നമ്മുടെ നിലനില്പ്പ്പിന്റെ ഭാഗമാണ് എന്ന് ആണയിടുന്ന ഗാട്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും അനിവാര്യമായും ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നാണ്. അതിരപ്പളി സന്ദര്‍ശിക്കാനുള്ള ഒരു അവസരം ഇതിനിടെ ഉണ്ടായി. എവിടെയെങ്കിലും വെള്ളം കാണുമ്പോള്‍ വികസനം .. വൈദുതി .. എന്നൊക്കെ ഓരി ഇടുന്ന ഭരണാധികാരികള്‍ അവരാലവുന്ന രീതിയില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്...ചിട്ടുള്ള അദ്ഭുതങ്ങള്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍,
വരും തലമുറകളോട് ഇന്ന് നശിപ്പിച്ച ഓരോ പച്ചപ്പിന്റെയും നീരുറവയുടെയും ജൈവ വൈവിധ്യതിന്റെയും കണക്കുകള്‍ ബോധിപ്പികണ്ടി വരും എന്നാ സത്യം മറക്കുന്നു. ഏകദേശം 10 ലക്ഷത്തില പരം ആളുകളുടെയും വിവരിക്കാനാവാത്ത അത്രയും വിവിധ ജീവ ജാലങ്ങളുടെയും നിലനില്‍പ്പിന്റെ ആധാരമാണ് പശിമ ഘട്ടത്തില്‍ നിന്ന് ഒഴുകി ശോലയാല്‍ വനങ്ങളിലൂടെ വാഴച്ചാലില്‍ കൂടെ പതഞ്ഞും ചാര്‍പയിലൂടെ നിറഞ്ഞും ഒഴുകി ആതിരപ്പള്ളിയില്‍ മനുഷ്യായുസ്സിന്റെ ഏറ്റവും വലിയ സായൂജ്യങ്ങളിലോന്നായ ദ്രിശ്യ വിസ്മയം തീര്‍ത്തു കൊണ്ട് ചാലക്കുടി പുഴയെ നിറയ്ക്കുന്നത്. നമ്മുടെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ പോരായ്മകളെ പ്രകൃതി തുറന്നു കാണിക്കുന്നത് ഒരുപാടു ചോദ്യങ്ങള്‍ നമ്മോടു ചോദിക്കാതെ ചോദിച്ചു കൊണ്ടാണ് . അനിയന്ദ്രിത്മായ അളവില്‍ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാതെ നിലനില്‍ക്കാന്‍ നമ്മെ ശാസ്ത്രം സഹായിചിട്ടുണ്ടോ? മനുഷ്യന്റെ ഏതെങ്കിലും ഒരു അടിസ്ഥാന ആവശ്യം അത് വായു ആയാലും വെള്ളമായാലും ഭക്ഷണമായാലും പ്രകൃതിയുടെ കനിവില്ലാതെ ശാസ്ത്രത്തിനു ഉണ്ടാക്കാന്‍ പറ്റുമോ ? ദൈവകണം എന്നാ പേരില്‍ നടക്കുന്ന ശാസ്ത്രീയ പെകൂതുകള്‍ പോലും ഭൂമിയുടെ നിലനില്പിനെ ചൂഷണം ചെയ്തുകൊണ്ടാണ് അരങ്ങേറുന്നത്. വൈദ്യുതിക്ഷാമം രൂക്ഷമാണ് എന്നത് പരമ്പരാഗത ജലവിഭാവങ്ങളെ ചൂഷണം ചെയ്യാനുള്ള എളുപ്പവഴിയല്ല. ഒന്നോര്‍ക്കുക വൈദ്യുതി ഇല്ലെങ്കിലും ജീവിക്കാം എന്നാല്‍ വെള്ളമില്ലെങ്കില്‍ ജീവിക്കാന്‍ സാധ്യമല്ല. ഇതു വിധേനയും വൈദ്യതി ഉണ്ടാക്കി നാട്ടില്‍ ഉടനീളം കെട്ടിടങ്ങളും വന്‍കിട ഹോടെലുകളും
ഷോപ്പിംഗ്‌ കോംപ്ലക്സുകളും മല്ടിപ്ലക്സുകളും ഫൈവ് സ്റ്റാര്‍ ആശുപത്രികളും ഉണ്ടാക്കുന്ന വികസന പേക്കൂതില്‍ തകരുന്നത് വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി അനുഭവിക്കാനുള്ള നമ്മുടെ സ്വന്തം വീട് തന്നെയാണ്. ഒരു തുള്ളി വെള്ളം കിട്ടാനില്ലാതെ ശുദ്ദ വായു ശ്വസിക്കനില്ലാതെ ഭക്ഷിക്കാന്‍ പുല്ലു പോലും ഇല്ലാതെ വൈദ്യുതി വിളക്കുകള്‍ പ്രഭ പൂരം ചൊരിയുന്ന ഇടതടവില്ലാതെ മോട്ടോര്‍ വാഹനങ്ങള്‍ ചീറിപായുന്ന ആകാശം മുട്ടെ ഉയര്‍ന്നു നില്‍കുന്ന കെട്ടിടങ്ങള്‍ക്ക് നടുവില്‍ തളര്‍ന്നു മരിക്കേണ്ടി വരുന്ന എന്റെ കുഞ്ഞിന്റെ മുഖം എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. അതിനുള്ള അവസരങ്ങള്‍ ഒഴിവാക്കാന്‍ നാം ഓരോരുത്തരും കേരളത്തിലെ പരിസ്ഥിതിയുടെ രക്ഷക്ക് വേണ്ടി പ്രാദേശികമായി നടക്കുന്ന എണ്ണമറ്റ സമരങ്ങളില്‍ നമ്മുടെ സാനിധ്യം ഉറപ്പു വരുത്തേണ്ടതുണ്ട്.

നാലു പുഴകളുടെ ഉത്ഭവ സ്ഥാനമായ ചീമേനിയിലെ ചെങ്കല്‍ കുന്നിലെ താപ വൈദ്യുതി നിലയതിനെതിരായ സമരം അത്തരത്തില്‍ ഒന്നാണ്. വെള്ളം , വായു , ഭക്ഷണം എന്നെ അടിസ്ഥന ആവശ്യങ്ങള്‍ ആദ്യം ഉറപ്പു വരുത്താം എന്നിട്ടാകാം ഇരിക്കും കൊമ്പ് മുറിക്കുന്ന വികസനം.


http://www.doolnews.com/cheemeni-is-going-to-be-deserted-v-k-raveendran-malayalam-article-567.html?ref=other_news
See More